Site icon Fanport

അളക്പുരയെ ഞെട്ടിച്ച് പഞ്ചിം ഫുട്ബോളേഴ്സ്

ഇന്ത്യൻ വനിതാ ലീഗിൽ പഞ്ചിം ഫുട്ബോളേഴ്സിന് തിളക്കമാർന്ന വിജയം. ഇന്ന് നടന്ന മത്സരത്തിൽ കരുത്തരായ അളക്പുരയ്ക്ക് എതിരെ ആയിരുന്നു പഞ്ചിമിന്റെ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾകകയിരുന്നു പഞ്ചിം ജയിച്ചത്. കരിഷ്മയുടെ ഇരട്ട ഗോളുകൾ ആണ് പഞ്ചിമിന് ബലമായത്. 9, 56 മിനുട്ടുകളിൽ ആയിരുന്നു കരിഷ്മയുടെ ഗോളുകൾ.

കളിയിൽ ആധിപത്യം അളക്പുരയ്ക്ക് ആയിരുന്നു എങ്കിലും അവസരങ്ങൾ ഗോളാക്കി മാറ്റാൻ അവർക്കായില്ല. സമിക്ഷയാണ് അളക്പുരയുടെ ഏക ഗോൾ നേടിയത്. അളക്പുരയ്ക്ക് ഇത് തുടർച്ചയായ രണ്ടാം പരാജയമാണ്. പഞ്ചിമിന് ആകട്ടെ ഇത് ലീഗിലെ ആദ്യ വിജയവും.

Exit mobile version