ടി20യിലും വിജയമുറപ്പിച്ച് പാക്കിസ്ഥാന്

ഏകദിന വിജയങ്ങളുടെ തുടര്‍ച്ചയായി ടി20യിലും പാക് വനിതകള്‍ക്ക് വിജയത്തുടര്‍ച്ച. 38/5 എന്ന നിലയില്‍ നിന്ന് പൊരുതി നേടിയ 124/6 എന്ന ശ്രീലങ്കയുടെ സ്കോര്‍ പിന്തുടര്‍ന്ന പാക്കിസ്ഥാന് 9 വിക്കറ്റുകളാണ് നഷ്ടമായതെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് നല്കിയ അടിത്തറയുടെ മേല്‍ ജയം സ്വന്തമാക്കുവാന്‍ വാലറ്റത്തിനു സാധിച്ചു. 60 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ബിസ്മ മഹറൂഫ്(42)-ജവേരിയ ഖാന്(52) സഖ്യം നേടിയത്. 19.5 ഓവറില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തിലാണ് പാക്കിസ്ഥാന് വിജയം ഉറപ്പാക്കിയത്.
ശ്രീലങ്കയ്ക്കായി സുഗന്ധിക കുമാരി മൂന്ന് വിക്കറ്റ് നേടി ബൗളിംഗില്‍ തിളങ്ങി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്കയെ ആറാം വിക്കറ്റില്‍ 84 റണ്‍സാണ് പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. അനുഷ്ക സഞ്ജീവനി(61), നീലാക്ഷി ഡി സില്‍വ(35*) എന്നിവരാണ് ബാറ്റിംഗില്‍ ആതിഥേയര്‍ക്കായി തിളങ്ങിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial