Picsart 23 02 19 22 25 48 540

ടി20 ലോകകപ്പ്, പാകിസ്താൻ വെസ്റ്റിൻഡീസിനോടും പരാജയപ്പെട്ടു!!

വനിതാ ടി20 ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ, ഗ്രൂപ്പ് ബിയിൽ പാകിസ്ഥാൻ വനിതാ ടീമിനെതിരെ വെസ്റ്റ് ഇൻഡീസ് വനിതാ ടീമിന് 3 റൺസിന്റെ നേരിയ ജയം. ഈ വിജയത്തോടെ വെസ്റ്റ് ഇൻഡീസ് ടീം ടൂർണമെന്റിലെ തങ്ങളുടെ രണ്ടാം ജയം രേഖപ്പെടുത്തി. ടൂർണമെന്റിൽ പാക്കിസ്ഥാന്റെ സെമി ഫൈനൽ പ്രതീക്ഷകൾ ഏതാണ്ട് അസ്തമിക്കുകയും ചെയ്തു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് വനിതാ ടീം നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് ആണ് ഉയർത്തിയത്. 30 റൺസുമായി റഷാദ വില്യംസ് ടീമിന്റെ ടോപ് സ്‌കോറർ ആയി, എസ് കാംബെൽ 22 റൺസും നേടി. 13 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ നിദാ ദാറാണ് പാക്കിസ്ഥാന്റെ ബൗളർമാരിൽ മികച്ചുനിന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ വനിതാ ടീമിന് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ആലിയ റിയാസ് 29 റൺസെടുത്തപ്പോൾ നിദാ ദാർ 27 റൺസ് നേടി.

Exit mobile version