Site icon Fanport

അയര്‍ലണ്ടിനെതിരെ തകര്‍പ്പന്‍ വിജയവുമായി പാക്കിസ്ഥാന്‍

മഴ കാരണം 17 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അയര്‍ലണ്ടിനെതിരെ വിജയം നേടി പാക്കിസ്ഥാന്‍. ഇന്ന് പാക്കിസ്ഥാന്‍ വനിതകള്‍ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ടീം 118/7 എന്ന സ്കോറാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് 4 വിക്കറ്റ് നഷ്ടത്തിൽ 16 ഓവറിൽ വിജയം കുറിച്ചു.

Irelandpakistanനിദ ദാര്‍ 28 റൺസുമായി പാക് നിരയിൽ തിളങ്ങിയെങ്കിലും താരവും ജവേരിയ ഖാനും(35) റണ്ണൗട്ടായത് ടീമിന് തിരിച്ചടിയായി. പിന്നീട് 12 പന്തിൽ 25 റൺസ് നേടിയ ഐഷ നസീമും 7 പന്തിൽ 11 റൺസ് നേടിയ ആലിയ റിയാസും തിളങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിനായി ആമി ഹണ്ടര്‍ 36 റൺസും ഒര്‍ല പ്രെന്‍ഡെര്‍ഗാസ്റ്റ് 20 റൺസും നേടി. റെബേക്ക സ്റ്റോക്കൽ 12 പന്തിൽ 17 റൺസുമായി പുറത്താകാതെ നിന്നു.

Exit mobile version