Site icon Fanport

ഓസിൽ ആഴ്സണൽ വിട്ടേക്കും, രണ്ട് ക്ലബുകൾ താരത്തിനായി രംഗത്ത്

ആഴ്സണലിൽ അവസരം കിട്ടാതെ ടീമിന് പുറത്ത് ഇരിക്കുന്ന ജർമ്മൻ താരം മെസുറ്റ് ഓസിലിനായി രണ്ടു ക്ലബുകൾ രംഗത്ത്. തുർക്കി ക്ലബായ ഫെനർബചെയും അമേരിക്കൻ ക്ലബായ ഡി സി യുണൈറ്റഡും ആണ് ആണ് ഓസിലിനെ സ്വന്തമാക്കാൻ തയ്യാറാകുന്നത്. ഇരു ക്ലബുകളും ഓസിലിന് വലിയ ഓഫറുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആഴ്സണലും താരത്തെ വിൽക്കാൻ ആണ് ശ്രമിക്കുന്നത്.

യൂറോപ്പിൽ തന്നെ നിൽക്കാൻ ആണ് ഓസിൽ ആഗ്രഹിക്കുന്നത് എങ്കിലും തുർക്കിയിൽ നിന്ന് അല്ലാതെ യൂറോപ്പിലെ വലിയ ലീഗുകളിൽ നിന്ന് ഒന്നും താരത്തെ തേടി ആരും രംഗത്ത് എത്തിയില്ല. ആഴ്സണൽ ടീമിൽ സ്ഥാനം ഇല്ലാത്ത ഓസിലിനെ യൂറോപ്പ സ്ക്വാഡിൽ നിന്നും ലീഗ് സ്ക്വാഡിൽ നിന്നും അർട്ടേറ്റ പുറത്താക്കിയിരുന്നു. ഓസിലിന് നേരത്തെ ഖത്തറിൽ നിന്നും അമേരിക്കയിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു. എന്നാൽ താരം ആ ഓഫറുകൾ ഒന്നും സ്വീകരിച്ചിരുന്നില്ല.

Exit mobile version