സെൽഫ് ഗോളിൽ റെക്കോർഡിനൊപ്പം എത്തി റഷ്യൻ ലോകകപ്പ്

- Advertisement -

2002ൽ ബ്രസീൽ ഇതിഹാസം റൊണാൾഡോ നേടിയ 8 ഗോളുകൾ എന്ന റെക്കോർഡ് അവസാന 10 ലോകകപ്പിലെ ഏറ്റവും മികച്ച സ്കോറിംഗ് റെക്കോർഡാണ്. ആ 8 ഗോൾ മറികടക്കാനായി ഗോൾഡൻ ബൂട്ടിനായി മത്സരിക്കുന്ന ഹാരി കെയ്നും, നാലു ഗോൾ വീതമുള്ള ക്രിസ്റ്റ്യാനോയും ലുകാകുവും ഒക്കെ ഉണ്ട് എങ്കിലും അതിനായി ഏറ്റവും അടുത്ത് നിക്കുന്നത് ഓൺ ഗോൾസാണ്. ഇന്ന് ഉറുഗ്വേയ്ക്ക് റഷ്യയുടെ ചെറിഷേഫ് സംഭാവന ചെയ്ത സെൽഫ് ഗോളോടെ ഈ ലോകകപ്പിൽ 6 സെൽഫ് ഗോളുകൾ ആയി.

കഴിഞ്ഞ 10 ലോകകപ്പിൽ 2002ൽ റൊണാൾഡോ നേടിയതല്ലാതെ വേറെ ആരും ആറിൽ അധികം ഗോൾ നേടിയിട്ടില്ല. കഴിഞ്ഞ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടിയ ഹാമെസ് റോഡ്രിഗസിനും 6 ഗോളുകളായിരുന്നു. ആ എണ്ണത്തിലാണ് ഇപ്പോൾ സെൽഫ് ഗോൾ എത്തിയിരിക്കുന്നത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ സെൽഫ് ഗോളുകളുടെ റെക്കോർഡിനൊപ്പം ഇന്ന് സെൽഫ് ഗോൾ എത്തി. 1998ലെ ലോകകപ്പിലായിരുന്നു ഏറ്റവും കൂടുതൽ സെൽഫ് ഗോളുകൾ ലോകകപ്പ് ചരിത്രത്തിൽ പിറന്നത്. അന്ന് ആറ് ഗോളുകളായിരുന്നു ഫ്രാൻസിൽ സെൽഫ് ഗോളായി രേഖപ്പെടുത്തിയത്. ഇത്തവബ്ബ ഗ്രൂപ്പ് ഘട്ടം കഴിയും മുമ്പ് തന്നെ ആ‌ റെക്കോർഡിൽ എത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement