ഓർടിസിന്റെ ഹാട്രിക്ക് അമ്പുകൾ! ചൈന്നൈയിൻ വല കീറി

ഐ എസ് എല്ലിൽ ഈ സീസണിലെ എല്ലാ നിരാശയും ചെന്നൈയിന് മേൽ തീർത്തിരിക്കുകയാണ് എഫ് സി ഗോവ. ഇന്ന് നടന്ന ലീഗ് മത്സരത്തിൽ എഫ് സി ഗോവ ചെന്നൈയിന് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാ‌ണ് പരാജയപ്പെടുത്തിയത്. ഹാട്രിക്ക് ഗോളുകളുമായി ഓർടിസാണ് ഗോവൻ പടയെ മുന്നിൽ നിന്ന് നയിച്ചത്.

20220209 213556

ഇന്ന് ആദ്യ 45 മിനുട്ടിൽ തന്നെ എഫ് സി ഗോവ എതിരില്ലാത്ത നാലു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ആറാം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് ഡോഹ്ലിങ് കൊടുത്ത ഒരു ക്രോസ് ഒരു വോളിലൂടെ വലയിൽ എത്തിച്ച് ചോതെ ആണ് ഗോവയുടെ ഗോളടി ആരംഭിച്ചത്. 20ആം മിനുട്ടിലും 41ആം മിനുട്ടിൽ ഓർടിസ് വല കുലുക്കൊയതോടെ ഗോവ 3-0ന് മുന്നിൽ എത്തി.

45ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ കൂടെ വന്നതോടെ ഗോവ നാലു ഗോളുകൾക്ക് മുന്നിൽ എത്തി. 53ആം മിനുട്ടിൽ ഓർടിസിന്റെ ഹാട്രിക്ക് കൂടെ വന്നതോടെ ഗോവൻ ജയം പൂർത്തിയായി. ജയത്തോടെ 18 പോയിന്റുമായി ഗോവ ലീഗിൽ ഒമ്പതാമത് നിൽക്കുകയാണ്. 19 പോയിന്റുമായി ചെന്നൈയിൻ 8ആമത് ആണ്.

Exit mobile version