
2018 കോമണ്‍വെല്‍ത്ത് ഗെയിംസിനു ഇന്ന് തുടക്കം. 71 കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഗെയിംസ് ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റ് ആണ് ആതിഥേയത്വം വഹിക്കുന്നത്. 19 കായിക ഇനങ്ങളിലായി 275 മത്സരയിനങ്ങളിലാണ് കായിക താരങ്ങള്‍ പങ്കെടുക്കുന്നത്. ഗെയിംസിനു വേണ്ടി ശ്രീലങ്കയും ശ്രമിച്ചിരുന്നുവെങ്കിലും ഓസ്ട്രേലിയയ്ക്കാണ് നറുക്ക് വീണത്.
ഇന്ന് ഉദ്ഘാടന ചടങ്ങുകള്‍ മാത്രമാണുള്ളത്. മത്സരയിനങ്ങള്‍ നാളെയാണ് ആരംഭിക്കുന്നത്. 19 മെഡല്‍ ഇനങ്ങളാണ് മത്സരങ്ങളുടെ ആദ്യ ദിവസമായ നാളെ അരങ്ങേറുന്നത്. നീല നിറത്തിലുള്ള കോല മൃഗം ബോറോബിയാണ് ഗെയിംസിന്റെ മാസ്കട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial