രണ്ടാം വെങ്കലം സ്വന്തമാക്കി ഓം പ്രകാശ്

- Advertisement -

തന്റെ രണ്ടാം വെങ്കലവും ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യയുടെ 22ാം മെഡലും സ്വന്തമാക്കി ഓം പ്രകാശ് മിത്തര്‍വാല്‍. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗം മത്സരത്തിലാണ് ഇന്ന് ഓം പ്രകാശിന്റെ രണ്ടാം മെഡല്‍ നേട്ടം. ഗെയിംസില്‍ ഇരട്ട മെഡല്‍ നേട്ടം കൈവരിക്കുന്ന രണ്ടാം താരമാണ് ഓം പ്രകാശ്. ഷൂട്ടിംഗ് താരം ഹീന സിദ്ധുവിനും ഈ ഗെയിംസില്‍ രണ്ട് മെഡല്‍ നേടാനായിട്ടുണ്ട്. അവസാന രണ്ട് ഷോട്ട് വരെ വെള്ളി മെഡല്‍ സാധ്യതയുണ്ടായിരുന്ന ഓം പ്രകാശ് മോശം രണ്ട് ഷോട്ടുകള്‍ കാരണം വെങ്കല സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ജിത്തു റായിയ്ക്ക് ഇതേ ഇനത്തില്‍ എട്ടാം സ്ഥാനത്ത് മാത്രമേ ഫിനിഷ് ചെയ്യാനായുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement