ബാഡ്മിന്റൺ വനിത ഡബിൾസിൽ ചൈനയെ വീഴ്‌ത്തി സ്വർണം നേടി ഇൻഡോനേഷ്യൻ സഖ്യം

സീഡ് ചെയ്യാതെ ഒരു സാധ്യതയും കൽപ്പിക്കാതെ ഒളിമ്പിക്‌സിൽ എത്തിയ ഇൻഡോനേഷ്യൻ സഖ്യം ഒളിമ്പിക്‌സിൽ നിന്നു സ്വർണവും ആയി മടങ്ങും. ഇൻഡോനേഷ്യയുടെ അപ്രിയാനു റഹയു, ഗ്രസിയ പൊളി സാഖ്യമാണ് സ്വർണം നേടുമെന്ന് പ്രതീക്ഷിച്ച ചൈനീസ് സഖ്യമായ ചെൻ, ജിയ സഖ്യത്തെ തോൽപ്പിച്ചു സ്വർണം നേടിയത്.

നേരിട്ടുള്ള ഗെയിമുകൾക്ക് 21-19, 21-15 ജയം കണ്ട സഖ്യം ഇൻഡോനേഷ്യക്ക് ആദ്യ സ്വർണം ആണ് ടോക്കിയോയിൽ സമ്മാനിച്ചത്. ആദ്യ സെറ്റിൽ വെല്ലുവിളി നേരിട്ടെങ്കിലും രണ്ടാം ഗെയിമിൽ ഇൻഡോനേഷ്യൻ സഖ്യം കൂടുതൽ ആധിപത്യം നേടി. ജപ്പാൻ സഖ്യങ്ങൾ തമ്മിലുള്ള പോരാട്ടം ജയിച്ച കോങ് ഹീ യങ്, കിം സീ യോങ് സാഖ്യമാണ് ഈ ഇനത്തിൽ വെങ്കലം നേടിയത്.

Exit mobile version