Site icon Fanport

വനിതകളുടെ 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ ലോക റെക്കോർഡുമായി സ്വർണം നേടി ദക്ഷിണാഫ്രിക്കൻ താരം

ടോക്കിയോ ഒളിമ്പിക്‌സിൽ ആദ്യ വ്യക്തിഗത ലോക റെക്കോർഡ് നേട്ടം നീന്തൽ കുളത്തിൽ പിറന്നു. വനിതകളുടെ 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് ഫൈനലിൽ ദക്ഷിണാഫ്രിക്കൻ താരം താത്‌ജാന ഷുമേക്കർ ആണ് പുതിയ ലോക റെക്കോർഡ് നേട്ടവുമായി സ്വർണം അണിഞ്ഞത്. 2 മിനിറ്റ് 18.95 സെക്കന്റിൽ നീന്തിക്കയറിയാണ് ദക്ഷിണാഫ്രിക്കൻ താരം പുതിയ ലോക റെക്കോർഡും ഒളിമ്പിക് സ്വർണവും നേടിയത്.

ഈ ഇനത്തിൽ 100 മീറ്ററിൽ വെള്ളി നേടിയ നിരാശയാണ് ദക്ഷിണാഫ്രിക്കൻ താരം 200 മീറ്ററിൽ മാറ്റിയത്. അമേരിക്കൻ താരം ലില്ലി കിംഗ് ഈ ഇനത്തിൽ വെള്ളി നേടിയപ്പോൾ അമേരിക്കയുടെ തന്നെ ആനി ലേസറിന് ആണ് വെങ്കലം. തുടർന്നും ലോക റെക്കോർഡ് നേട്ടങ്ങൾ പിറക്കും എന്ന സൂചനയാണ് നീന്തൽ കുളത്തിൽ നിന്നു വരുന്നത്.

Exit mobile version