Site icon Fanport

100 മീറ്റർ ബട്ടർഫ്ലെയിൽ തന്റെ ഹീറ്റിൽ രണ്ടാമത് എത്തിയിട്ടും സാജന് സെമി യോഗ്യതയില്ല

ഒളിമ്പിക്സ് നീന്തലിൽ ഇന്ത്യൻ പ്രതീക്ഷയായ സാജൻ പ്രകാശിന് വീണ്ടും നിരാശ. രണ്ടാമത്തെ ഹീറ്റിൽ രണ്ടാമത് ആയിട്ടും സാജന് അവസാന പതിനാറിൽ ഇടം പിടിക്കാൻ ആയില്ല. തന്റെ മികച്ച കുറിക്കാൻ ആവാത്ത സാജൻ 53.45 സെക്കന്റിൽ ആണ് റേസ് അവസാനിപ്പിച്ചത്. അവസാന നിമിഷം മെല്ലയായത് ആണ് സാജന് ഒന്നാം സ്ഥാനം നഷ്ടമാക്കിയത്. അതേസമയം ഇത് സാജന് സെമിഫൈനൽ യോഗ്യത നേടി കൊടുത്തില്ല. ഹീറ്റ്സിലെ 59 പേരിൽ 46 സ്ഥാനത്ത് ആയിരുന്നു സാജൻ.

ഹീറ്റിൽ തന്നെ ഒളിമ്പിക് റെക്കോർഡ് സമയത്തിന് ഒപ്പമെത്തിയ അമേരിക്കൻ താരം കാലബ് ഡ്രസൽ 50.39 സെക്കന്റിൽ റേസ് പൂർത്തിയാക്കി. ഡ്രസലിന് ഈ ഇനത്തിൽ വെല്ലുവിളി ആവുമെന്ന് കരുതുന്ന ഹംഗേറിയൻ താരവും 200 മീറ്റർ ബട്ടർഫ്ലെയിൽ ഇതിനകം തന്നെ സ്വർണം നേടിയ ക്രിസ്റ്റോഫ് മിലാകും നല്ല സമയം ആണ് ഹീറ്റിൽ കുറിച്ചത്. 50.62 ആയിരുന്നു മിലാക്കിന്റെ സമയം. ഇരുവരും തമ്മിൽ കടുത്ത പോരാട്ടം ആണ് ഫൈനലിൽ പ്രതീക്ഷിക്കുന്നത്.

Exit mobile version