Site icon Fanport

ഒളിമ്പിക്സ് ഫുട്ബോൾ യോഗ്യത, ഇന്ത്യ ഗ്രൂപ്പ് എയിൽ

2020 ഒളിമ്പിക്സ് ഫുട്ബോളിനായുള്ള രണ്ടാം ഘട്ട യോഗ്യതാ റൗണ്ടിന്റെ ഗ്രൂപ്പുകൾ തീരുമാനം ആയി. ഗ്രൂപ്പ് എയിൽ മ്യാന്മാർ, ഇന്തോനേഷ്യ, നേപ്പ എന്നീ ടീമുകൾക്ക് ഒപ്പമാണ് ഇന്ത്യ വനിതകൾ ഉള്ളത്. ഇതുവരെ ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളിൽ രണ്ടാം റൗണ്ടിനപ്പുറം ഇന്ത്യ കടന്നിട്ടില്ല. മ്യാന്മാറിൽ വെച്ചാകും മത്സരങ്ങൾ നടക്കുക.

നേരത്തെ ഇന്ത്യയുടെ ആദ്യ റൗണ്ട് യോഗ്യതാ മത്സരങ്ങളും മ്യാന്മാറിൽ ആയിരുന്നു നടന്നത്. അന്നും മ്യാന്മാർ ഇന്ത്യക്ക് ഒപ്പം ഗ്രൂപ്പിൽ ഉണ്ടായിരുന്നു. മ്യാന്മാറിനോട് പരാജയപ്പെട്ട് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ആദ്യ റൗണ്ട് കടമ്പ കടന്നത്. മ്യാന്മാർ തന്നെയാണ് ഗ്രൂപ്പിലെ കരുത്തരായ ടീം. നേപ്പാളും ഇന്ത്യക്ക് വെല്ലുവിളി ആകും. ഇപ്പോൾ നടക്കുന്ന ഗോൾഡ് കപ്പ് ടൂർണമെന്റിൽ ഇന്ത്യയെ നേപ്പാൾ തോൽപ്പിച്ചിരുന്നു. ഇന്തോനേഷ്യ ആകും ഗ്രൂപ്പിലെ ഏറ്റവും ദുർബലർ. അവസാന മാസം ഇന്ത്യ രണ്ട് തവണ ഇന്തോനേഷ്യയെ തോൽപ്പിച്ചിട്ടുണ്ട്.

Exit mobile version