Site icon Fanport

സെൽഫ് ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം

റെക്കോർഡുകൾ ബ്രേക്ക് ചെയ്യുന്നതിൽ റഷ്യൻ ലോകകപ്പിന് ഒരു മടിയുമില്ല. ഇന്ന് റഷ്യ സ്പെയിൻ പ്രീക്വാർട്ടർ മത്സരത്തിൽ പിറന്ന ഗോൾ തകർത്തത് ലോകകപ്പ് ചരിത്രത്തിൽ സെൽഫ് ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡാണ്. റാമോസുമായുള്ള പിടിവലിക്ക് അവസാനം ഇഗ്നാഷേവിച്ചാണ് സെൽഫ് ഗോൾ സ്പെയിനായി നൽകിയത്.

38 വയസ്സും 352 ദിവസവും പ്രായമുള്ള ഇഗ്നാഷേവിച്ച് ഇനി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും പ്രായം കൂടിയ താരമായി അറിയപ്പെടും. സ്പെയിനെ മുന്നിലെത്തിച്ച ആ ഗോൾ ഈ ലോകകപ്പിൽ പിറന്ന 9ആമത്തെ സെൽഫ് ഗോളുമാണ്. സെൽഫ് ഗോളുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ നേരത്തെ തന്നെ റഷ്യൻ ലോകകപ്പ് റെക്കോർഡ് ഇട്ടിരുന്നു. ഇന്നത്തെ ഗോൾ റഷ്യ ഈ ലോകകപ്പിൽ നേടുന്ന രണ്ടാം സെൽഫ് ഗോളുമായി‌. ചെറിഷേഫായിരുന്നു ഇതിനു മുമ്പ് റഷ്യൻ നിരയിൽ സെൽഫ് ഗോൾ അടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version