മൂന്ന് ക്ലബുകളുടെ ടോപ് സ്കോറർ ആയി ഒഗ്ബെചെ, അധികം വൈകാതെ ഐ എസ് എല്ലിലെ എക്കാലത്തെയും ടോപ് സ്കോററും ആകും

Ogbeche Hfc

ഇന്ന് ഐ എസ് എല്ലിൽ ഈസ്റ്റ് ബംഗാളിനെതിരെ ഹാട്രിക്ക് നേടിയതോടെ ഒഗ്ബെചെ ഹൈദരബാദ് എഫ് സിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയി മാറി. ഈ സീസൺ തുടക്കത്തിൽ മാത്രമായിരുന്നു ഒഗ്ബെചെ ഹൈദരബാദിലേക്ക് എത്തിയത്. ഇന്നത്തെ ഗോളുകളോടെ ഈ സീസണിൽ ഒഗ്ബെചെക്ക് 12 ഗോളുകൾ ആയി. സാന്റാനയുടെ 10 ഗോളുകൾ ആയിരുന്നു ഇതുവരെ ഹൈദരബാദിന്റെ ടോപ് സ്കോർ റെക്കോർഡ്.
20220124 211332

ഹൈദരബാദിന്റെ ഏറ്റവും മികച്ച ഗോൾ സ്കോറർ ആയതോടെ ഒഗ്ബെചെ ഐ എസ് എല്ലിലെ മൂന്ന് ക്ലബുകളുടെ ടോപ് സ്കോറർ ആയി മാറി. 12 ഗോളുകളുമായി നോർത്ത് ഈസ്റ്റിന്റെയും 15 ഗോളുകളുമായി കേരള ബ്ലാസ്റ്റേഴ്സിന്റെയും ടോപ് സ്കോറർ ആണ് ഒഗ്ബെചെ.

ആകെ ഐ എസ് എല്ലിൽ 47 ഗോളുകളും താരത്തിനായി. ഒരു ഗോൾ കൂടെ നേടിയാൽ താരത്തിന് ഐ എസ് എല്ലിലെ എക്കാലത്തെയും ടോപ് സ്കോറർ ആകാനും ഒഗ്ബെചെക്ക് ആകും.