Site icon Fanport

ഒഡീഷയ്ക്കും ജെറിക്കും മുന്നിൽ മുംബൈ സിറ്റി തകർന്നു

20220103 213217

ഐ എസ് എൽ ചാമ്പ്യന്മാരായ മുംബൈ സിറ്റിയുടെ തകർച്ച തുടരുന്നു. തുടർച്ചയായി മൂന്നാം മത്സരത്തിലും മുംബൈ സിറ്റിക്ക് വിജയിക്കാൻ ആയില്ല. ഇന്ന് ഒഡീഷയോടെ 4-2ന്റെ വലിയ പരാജയമാണ് മുംബൈ സിറ്റി ഏറ്റുവാങ്ങിയത്. ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങിയ ജെറി ആണ് ഒഡീഷ ജയത്തിന് ചുക്കാൻ പിടിച്ചത്‌. ഇന്ന് മത്സരത്തിന്റെ നാലാം മിനുട്ടിൽ അരിദായ് കബ്രേരയുടെ ഷോട്ടിൽ നിന്ന് ഒഡീഷ ആണ് ആദ്യം ലീഡ് എടുത്തത്. പിന്നാലെ 11ആം മിനുട്ടിൽ അഹ്മദ് ജഹുവിന്റെ ഒരു സ്ക്രീമർ മുംബൈ സിറ്റിയെ ഒപ്പം എത്തിച്ചു.

ആദ്യ പകുതി അവസാനിക്കും മുമ്പ് ഇഗൊർ അംഗുളോയിലൂടെ മുംബൈ സിറ്റി ലീഡും എടുത്തു. ഈ ലീഡ് 70ആം മിനുട്ട് വരെ തുടർന്നു. 70ആം മിനുട്ടിലെ ജെറിയുടെ ഗോൾ ഒഡീഷയെ ഒപ്പം എത്തിച്ചു. 78ആം മിനുട്ടിൽ വീണ്ടും ജെറിയുടെ ഒരു സുന്ദരൻ ഗോൾ. സ്കോർ 3-2. ഒഡീഷക്ക് ലീഡ്. 89ആം മിനുട്ടിൽ ജെറിയുടെ ക്രോസിൽ നിന്ന് ജോണതാൻ ഗോൾ കണ്ടെത്തിയതോടെ മുംബൈ പതനം പൂർത്തിയായി. ഈ വിജയത്തോടെ ഒഡീഷ 13 പോയിന്റുമായി ഏഴാം സ്ഥാനത്ത് എത്തി. 16 പോയിന്റുമായി മുംബൈ സിറ്റി തന്നെയാണ് ലീഗിൽ ഒന്നാമത് ഉള്ളത്.

Exit mobile version