Picsart 22 09 27 18 00 16 357

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ടീമിൽ സഞ്ജു ഉണ്ടാകും, വൈസ് ക്യാപ്റ്റൻ ആകും എന്നും അഭ്യൂഹങ്ങൾ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന എകദിന പരമ്പരയ്ക്കുള്ള സ്ക്വാഡിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിക്കും. മാത്രമല്ല സഞ്ജു സാംസൺ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആയേക്കും എന്നും ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നു. സീനിയർ താരങ്ങളിൽ പ്രധാനപ്പെട്ടവർ ദക്ഷിണാഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയുടെ ഭാഗമാകുന്നില്ല. രോഹിത് ഇല്ലാത്തതിനാൽ ശിഖർ ധവാൻ ആകും ക്യാപ്റ്റൻ ആകുന്നത്.

ഇന്ത്യ എ ടീമിനെ ന്യൂസിലൻഡ് എ ടീമിനെതിരെ നയിച്ച സഞ്ജുവിനെ ശിഖർ ധവാനു കീഴിൽ വൈസ് ക്യാപ്റ്റൻ ആക്കി നിയമിക്കും എന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ബി സി സി ഐ വക്താക്കൾ ഇതുവരെ അങ്ങനെ ഒരു സൂചന നൽകുന്നില്ല. ന്യൂസിലൻഡ് എക്ക് എതിരായ പരമ്പര 3-0ന് ജയിക്കാൻ സഞ്ജു നയിച്ച ഇന്ത്യ എ ടീമിനായിരുന്നു. ബാറ്റു കൊണ്ടും സഞ്ജു ഈ പരമ്പരയിൽ തിളങ്ങിയിരുന്നു. സഞ്ജു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആവുക ആണെങ്കിൽ അത് മലയാളികൾക്ക് അഭിമാനം നിനിഷമാകും.

ഒക്ടോബർ 6ന് ആണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.

Exit mobile version