Site icon Fanport

ഒഡെഗാർഡ് ആഴ്സണലിൽ തിരികെയെത്തും

റയൽ മാഡ്രിഡ് യുവതാരം ഒഡേഗാർഡിനെ ആഴ്സണൽ സ്വന്തമാക്കാൻ സാധ്യത. കഴിഞ്ഞ സീസണിൽ ലോണടിസ്ഥാനത്തിൽ ആഴ്സണലിൽ കളിച്ച ഒഡെഗാർഡിനെ സ്ഥിര കരാറിൽ എത്തിക്കാൻ ആണ് ആഴ്സണൽ ഇപ്പോൾ ചർച്ച നടത്തുന്നത്. റയൽ മാഡ്രിഡ് താരത്തെ വിൽക്കാൻ തന്നെയാണ് ശ്രമിക്കുന്നത്. ആഴ്സണൽ ആദ്യം താരത്തെ ലോണിൽ ആവശ്യപ്പെട്ടിരുന്നു എങ്കിലും റയൽ മാഡ്രിഡ് താരത്തെ സ്ഥിര കരാറിൽ വിൽക്കാൻ മാത്രമെ ഉദ്ദേശിക്കുന്നുള്ളൂ.

ഇപ്പോൾ ആഴ്സണലും റയൽ മാഡ്രിഡും തമ്മിൽ ഒഡെഗാർഡിനായുള്ള ട്രാൻസ്ഫർ തുക ചർച്ച ചെയ്യുകയാണ്. 23കാരനായ യുവതാരം മുമ്പ് റയൽ സോസിഡാഡിലും ലോണിൽ കളിച്ചിരുന്നു. 2015മുതൽ റയൽ മാഡ്രിഡ് യുവടീമിനൊപ്പം ഒഡെഗാർഡ് ഉണ്ട്. ആഴ്സണൽ ആരാധകരും ഒഡെഗാർഡ് ക്ലബിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട്.

Exit mobile version