Site icon Fanport

മാനുവൽ നൂയർ അടക്കം ബയേണിലെ അഞ്ചു പേർക്ക് കൊറോണ പോസിറ്റീവ്

Neuer

Credit: Twitter

ക്യാപ്റ്റൻ മാനുവൽ ന്യൂയർ ഉൾപ്പെടെ നാല് ബയേൺ മ്യൂണിക് കളിക്കാരും ഒരു പരിശീലകനും കോവിഡ് -19 പോസിറ്റീവ് ആയതായി ക്ലബ് അറിയിച്ചു. ഈ വർഷത്തെ ആദ്യ പരിശീലന സെഷനിൽ ഈ അഞ്ചു പേരും ഉണ്ടാകില്ല‌‌. മാനുവൽ ന്യൂയർ, കിംഗ്‌സ്‌ലി കോമൻ, ടോളിസോ, ഒമർ റിച്ചാർഡ്‌സ് എന്നിവരാണ് കൊറോണ പോസിറ്റീവ് ആയ താരങ്ങൾ. ബയേണിന്റെ അസിസ്റ്റന്റ് കോച്ച് ഡിനോ ടോപ്പ്‌മോല്ലറും പോസിറ്റീവ് ആണ്. ഇവരെല്ലാം ഐസൊലേഷനിൽ ആണെന്നും ആരോഗ്യ സ്ഥിതി മെച്ചമാണെന്നും ക്ലബ് അറിയിച്ചു.

Exit mobile version