#NoWarnerNoSRH – വാര്‍ണര്‍‍ക്കായി ആരാധകര്‍ രംഗത്ത്

ഐപിഎലില്‍ സൺറൈസേഴ്സ് താരം ഡേവിഡ് വാര്‍ണര്‍ക്ക് മോശം സീസണായിരുന്നു കഴിഞ്ഞ് പോയത്. ടൂര്‍ണ്ണമെന്റിന്റെ ആദ്യ പകുതിയിൽ ക്യാപ്റ്റന്‍സി നഷ്ടമായ താരത്തിന് അധികം വൈകാതെ ടീമിലെ സ്ഥാനവും നഷ്ടമായി. ഐപിഎൽ 2022 മെഗാ ലേലത്തിൽ ഡേവിഡ് വാര്‍ണറെ നിലനിര്‍ത്തണമെന്ന ആവശ്യവുമായി #NoWarnerNoSRH എന്ന ഹാഷ്ടാഗുമായി സൺറൈസേഴ്സ് ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

ആരാധകര്‍ സൺറൈസേഴ്സ് മാനേജ്മെന്റിന് ഈ വിവരം കാണിച്ച് കത്തെഴുതുകയും ചെയ്തു. വരുന്ന ലേലത്തിൽ ടീം വാര്‍ണറെ നിലനിര്‍ത്തണമെന്നും വാര്‍ണറില്ലെങ്കിൽ ടീം ഇല്ലെന്നും അവര്‍ വ്യക്തമാക്കി.

Srhfansletter

2016ൽ സൺറൈസേഴ്സിനെ കന്നി കിരീടത്തിലേക്ക് നയിച്ച ഡേവിഡ് വാര്‍ണര്‍ മൂന്ന് തവണ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ താരം കൂടിയാണ്. ഐപിഎലില്‍ ഏറ്റവും അധികം റൺസ് നേടിയ താരങ്ങളിൽ അഞ്ചാം സ്ഥാനത്താണ് വാര്‍ണര്‍.

Exit mobile version