Site icon Fanport

പ്രവചിക്കാൻ എളുപ്പമാണ്, പക്ഷെ പൂനെയെ വിലകുറച്ച് കാണുന്നില്ല എന്ന് ജെയിംസ്

പൂനെയുടെ ടേബിളിലെ അവസ്ഥ നോക്കി പൂനെ സിറ്റിയെ വിലകുറച്ച് കാണാൻ താനില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ഇന്ന് പൂനെയുടെ ഹോം ഗ്രൗണ്ടിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് പൂനെയെ നേരിടാൻ ഇരിക്കുകയാണ്. ഫുട്ബോൾ പ്രവചിക്കാൻ എളുപ്പമാണ്. പ്രവചനങ്ങൾ ഒക്കെ ശരിയാണെങ്കിൽ പിന്നെ തങ്ങൾ കളിക്കേണ്ട ആവശ്യമെന്താണെന്നും ജെയിംസ് ചോദിക്കുന്നു.

പൂമെ സിറ്റിയിൽ മികച്ച ടാലന്റുകൾ ഉണ്ട്. ഒപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒന്നും പൂനെയുടെ ഒപ്പമാണ്. ആ ടീമിനെതിരെ പ്രവചനങ്ങൾ നോക്കിയിട്ട് കാര്യമില്ല എന്നും ജെയിംസ് പറഞ്ഞു. പൂനെക്കെതിരെ പ്രധാനമായും നോക്കുന്നത് അവരുടെ സ്ട്രൈക്കേർസിനെ തടയാനാകും. കാരണം അത്രയ്ക്ക് മികച്ച അറ്റാക്കിങ് ടാലന്റുകളാണ് പൂനെ ടീമിൽ ഉള്ളത് ജെയിംസ് പറഞ്ഞു.

അൽഫാരോ, മാർസെലീനോ എന്നിവർ അണിനിരക്കുന്ന പൂനെ അറ്റാക്ക് ഇനിയും ഫോമികെത്തിയിട്ടില്ല. ലീഗിൽ ഇപ്പോൾ ഒരു പോയന്റ് മാത്രമെ പൂനെക്കുള്ളൂ.

Exit mobile version