Site icon Fanport

നൂറാം ഐപിഎല്‍ മത്സരം അവിസ്മരണീയമാക്കുവാന്‍ സാധിക്കാതെ സുനില്‍ നരൈന്‍

തന്റെ നൂറാം ഐപിഎല്‍ മത്സരം കളിക്കാനിറങ്ങിയ സുനില്‍ നരൈനു അത്ര മികച്ചതല്ലാത്തൊരു ദിവസമാണ് ഇന്ന് കടന്ന് പോയത്. ബാറ്റ് ചെയ്യാന്‍ വീണ്ടും ടോപോര്‍ഡറിലെത്തിയ താരം മിന്നും ഫോമിലായിരുന്നുവെങ്കിലും ഏറെ നേരം ക്രീസില്‍ ചിലവഴിക്കാനായിരുന്നില്ല. 9 പന്തില്‍ നിന്ന് 24 റണ്‍സ് നേടി പുറത്താകുകയായിരുന്നു. 3 സിക്സും ഒരു ഫോറുമായിരുന്നു താരം നേടിയത്. അരങ്ങേറ്റക്കാരന്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഓവറില്‍ നിന്നാണ് 24 റണ്‍സും നരൈന്‍ നേടിയത്.

ബൗളിംഗിനെത്തിയ താരത്തിനു എന്നാല്‍ തന്റെ ക്വോട്ട പൂര്‍ത്തിയാക്കാനായില്ല. 2 ഓവര്‍ എറിഞ്ഞ നരൈന്‍ 26 റണ്‍സാണ് വഴങ്ങിയത്. ആദ്യ മത്സരത്തിലും താരത്തിനു ഓവര്‍ മുഴുവനും എറിയാനായിരുന്നില്ല. എന്നാല്‍ അന്ന് താരത്തിന്റെ കൈവിരലിനു പരിക്കേറ്റിരുന്നു.

Exit mobile version