Site icon Fanport

ചാമ്പ്യൻഷിപ്പ് കിരീടം ഉയർത്തി നോർവിച് സിറ്റി

പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരും എന്ന് കഴിഞ്ഞ ആഴ്ച ഉറപ്പിച്ച നോർവിച്ച് ഇന്ന് ചാമ്പ്യൻഷിപ്പ് കിരീടവും ഉയർത്തി. ഇന്ന് ചാമ്പ്യൻഷിപ്പിൽ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തിയതോടെ ആണ് നോർവിചിന്റെ കിരീടം ഉറപ്പായത്. 2-1 എന്ന സ്കോറിനായിരുന്നു നോർവിചിന്റെ വിജയം. കളിയുടെ 86ആം മിനുട്ടിൽ ആണ് വ്രാൻസികിലൂടെ നോർവിച് സിറ്റി വിജയ് ഗോൾ നേടിയത്.

ഇന്നത്തെ ജയത്തോടെ 94 പോയന്റുമായാണ് നോർവിച് കിരീടം ഉയർത്തിയത്. ലീഗിൽ 93 ഗോളുകൾ നേടാൻ നോർവിചിനായി. നോർവിച് ഇത് നാലാം തവണയാണ് ചാമ്പ്യൻഷിപ്പ് കിരീടം നേടുന്നത്. ഇന്ന് സ്റ്റോക് സിറ്റിയോട് സമനില വഴങ്ങിയ ഷെൽഫീൽഡ് യുണൈറ്റഡ് ലീഗിൽ രണ്ടാമതായി ഫിനിഷ് ചെയ്തു. നോർവിചും ഷെഫീൽഡ് യുണൈറ്റഡും കഴിഞ്ഞ ആഴ്ച തന്നെ പ്രീമിയർ ലീഗിലേക്കുള്ള പ്രമോഷൻ ഉറപ്പിച്ചിരുന്നു. പ്രീമിയർ ലീഗിലേക്കുള്ള അവസാന സ്ഥാനത്തിനായി പ്ലേ ഓഫിൽ ഡെർബി കൗണ്ടി ലീഡ്സിനെയും, വെസ്റ്റ് ബ്രോം ആസ്റ്റൺ വില്ലയേയും നേരിടും.

Exit mobile version