പഞ്ചാബ് എഫ്‌സിക്കെതിരെ 10 പേരുമായി പൊരുതി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയം

Newsroom

Picsart 24 11 23 19 05 36 028
Download the Fanport app now!
Appstore Badge
Google Play Badge 1

ന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി 2-1 ന് പഞ്ചാബ് എഫ്‌സിയെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ, ഹൈലാൻഡേഴ്സ് സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു, കടുത്ത മത്സരത്തിൽ പകുതിയിലധികം സമയം 10 പേരുമായി പൊരുതിയാണ് നോർത്ത് ഈസ്റ്റ് വിജയിച്ചത്.

Picsart 24 11 23 19 06 28 465

സന്ദർശകർ തങ്ങളുടെ ആധിപത്യം ഇന്ന് പെട്ടെന്ന് തന്നെ ഉറപ്പിച്ചു. 15-ാം മിനിറ്റിൽ ഗില്ലെർമോ ഫെർണാണ്ടസ് സ്‌കോറിങ്ങിന് തുടക്കമിട്ടു. അലാഡിൻ അജറൈയുടെ ഒരു കൃത്യമായ പാസിൽ നിന്നായിരുന്നു ഫെർണാണ്ടസിന്റെ ഗോൾ.

മൂന്ന് മിനിറ്റിനുള്ളിൽ, നെസ്റ്റർ ആൽബിയച്ചിൻ്റെ സെൻസേഷണൽ വോളിയിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി.

ശക്തമായ തുടക്കം ഉണ്ടായിരുന്നെങ്കിലും, ആദ്യ പകുതിയുടെ അവസാനത്തിൽ ദിനേശ് സിംഗ് തൻ്റെ രണ്ടാം മഞ്ഞക്കാർഡ് ലഭിക്കുകയും ഇഞ്ചുറി ടൈമിൽ പുറത്താകുകയും ചെയ്തതോടെ കളി നാടകീയമായി മാറി. പത്ത് പേരായി ചുരുക്കപ്പെട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വെല്ലുവിളി നിറഞ്ഞ രണ്ടാം പകുതിയെ നേരിട്ടെങ്കിലും വിജയം ഉറപ്പിക്കാ‌ൻ അവർക്ക് ആയി. ഇവാൻ നോലോസെച് അണ് പഞ്ചാബിന്റെ ആശ്വാസ ഗോൾ നേടിയത്.

വിജയത്തോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒമ്പത് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി, പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചു. സീസണിൽ ശക്തമായ തുടക്കമിട്ടെങ്കിലും ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റുമായി പഞ്ചാബ് എഫ്‌സി ആറാം സ്ഥാനത്ത് തുടരുന്നു.