Site icon Fanport

സ്വന്തം തട്ടകത്തിൽ വീണ്ടും നോർത്ത് ഈസ്റ്റ് പതറുന്നു

ഐ എസ് എല്ലിൽ മികച്ച ഫോമിൽ ആണെങ്കിലും ഹോം ഗ്രൗണ്ടിലെ നോർത്ത് ഈസ്റ്റിന്റെ പതറൽ തുടരുന്നു. ഇന്നു മുംബൈ സിറ്റിയെ നേരിടുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആദ്യ പകുതി കഴിയുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് പിറകിലാണ്. സീസണിൽ ഇതുവരെ ഹോം ഗ്രൗണ്ടിൽ വിജയിക്കാൻ നോർത്ത് ഈസ്റ്റിനായിട്ടില്ല. കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ മുംബൈ ഇന്ന് മുന്നിൽ എത്തി.

അർണോൾഡ് ഇസോകോ ആണ് മുംബൈ സിറ്റിക്ക് ലീഡ് നൽകിയത്. മക്കാഡോയുടെ പാസിൽ നിന്നായിരുന്നു ഇസോകോയുടെ ഗോൾ. ഗോൾ ഒഴിച്ചാൽ ആദ്യ പകുതിയിൽ ആധിപത്യം നോർത്ത് ഈസ്റ്റിനായിരുന്നു. സമനില ലഭിക്കാനുള്ള ഒരു സുവർണ്ണവസരം ഹൈലാൻഡേഴ്സിന് ലഭിക്കുകയും ചെയ്തു. പക്ഷെ അവരുടെ സ്റ്റാർ സ്ട്രൈക്കർ ഒഗ്ബെചെയ്ക്ക് ലക്ഷ്യത്തിൽ പന്ത് ഹെഡ് ചെയ്ത് ഇടാനായില്ല.

Exit mobile version