Picsart 22 12 08 14 08 02 376

നോർത്ത് ഈസ്റ്റ് പരിശീലകനെ പുറത്താക്കി, പകരം മുൻ ഗോകുലം കോച്ച് എത്തും

ഗോകുലം കേരളയുടെ മുൻ പരിശീലകൻ അനീസെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകൻ ആയി എത്തിയേക്കും. നോർത്ത് ഈസ്റ്റ് അവരുടെ നിലവിലെ പരിശീലകനായ മാർകോ ബുൽബുലിനെ പുറത്താക്കിയിർക്കുകയാണ്‌. ഇത് ഔദ്യോഗികമായി അവർ പ്രഖ്യാപിച്ചു. അനീസെയുടെ നിയമനവും ക്ലബ് പെട്ടെന്ന് പ്രഖ്യാപിക്കും

അനീസെയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ കരാർ ധാരണയിൽ ആയിട്ടുണ്ട്. നേരത്തെ ഈ സീസൺ തുടക്കത്തിലും അനീസെ നോർത്ത് ഈസ്റ്റിന്റെ ചുമതല ഏറ്റെടുക്കുന്നതിന് അടുത്ത് എത്തിയിരുന്നു.

ഈ കഴിഞ്ഞ സീസൺ ഐ ലീഗിൽ ഗോകുലത്തെ ചാമ്പ്യന്മാരാക്കിയ ശേഷം അനീസെ ക്ലബ് വിട്ടിരുന്നു. അന്ന് തന്നെ അദ്ദേഹം താൻ ഐ എസ് എല്ലിൽ പരിശീലകൻ ആകാൻ ശ്രമിക്കും എന്ന് പറഞ്ഞിരുന്നു.

ഇറ്റാലിയൻ പരിശീലകൻ വിൻസെൻസൊ ആൽബർട്ടോ അനീസെ 2020ൽ ആയിരുന്നു ഗോകുലം കേരളയിൽ എത്തിയത്. തുടർച്ചയായ രണ്ട് സീസണിൽ ഗോകുലത്തെ ഐ ലീഗ് ചാമ്പ്യന്മാരാക്കാൻ അനീസെക്ക് ആയി. ഗോകുലത്തെ എ എഫ് സി കപ്പിൽ പരിശീലിപ്പിക്കാനും യുവ പരിശീലകന് ആയിരുന്നു. ഐ ലീഗിൽ 21 മത്സരങ്ങളുടെ അപരാജിത കുതിപ്പ് നടത്തി റെക്കോർഡ് ഇടാനും അനീസെയുടെ കീഴിൽ ഗോകുലത്തിനായിരുന്നു.

Exit mobile version