ഐപിഎലില്‍ പുതിയ ടീമുകള്‍ ഉണ്ടാകില്ല – അരുൺ ധുമാൽ

ഐപിഎലിലെ ടീമുകളുടെ എണ്ണം പത്തിൽ തന്നെ തുടരുമെന്ന് അറിയിച്ച് പുതുതായി നിയമിതനായ ഐപിഎൽ ചെയര്‍മാന്‍ അരുൺ ധുമാൽ. ബിസിസിഐയുടെ ട്രഷറര്‍ ആയിരുന്ന അരുണിനെ അടുത്തിടെയാണ് ഐപിഎൽ ചെയര്‍മാനായി നിയമിച്ചത്.

ഐസിസിയോട് ദൈര്‍ഘ്യമേറിയ ഐപിഎൽ ജാലകത്തിന് ബിസിസിഐ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും ടീമുകളുടെ എണ്ണം ഇനി ഉയരില്ലെന്ന് ധുമാൽ പറഞ്ഞു.

2022ൽ ഗുജറാത്ത് ടൈറ്റന്‍സിനെയും ലക്നൗ സൂപ്പര്‍ ജയന്റ്സിനെയും ഉള്‍പ്പെടുത്തി ഐപിഎൽ ടീമുകളുടെ എണ്ണം 10 ആയി ഉയര്‍ന്നിരുന്നു. ആദ്യ രണ്ട് സീസണുളിൽ 74 മത്സരങ്ങളും പിന്നീട് 84 എണ്ണമായും അഞ്ചാം വര്‍ഷം 94 മത്സരങ്ങളിലേക്കും ഐപിഎലിനെ എത്തിക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ധുമാൽ വ്യക്തമാക്കി.

Exit mobile version