ഗോൾരഹിത സമനിലകൾ ഇല്ലാതെ റഷ്യൻ ലോകകപ്പ്

- Advertisement -

ഗോളില്ലാ സമനിലകൾ എന്ന വിരസത ഇതുവരെ റഷ്യൻ ലോകകപ്പിനെ തൊട്ടിട്ടില്ല. ഇരുപത് മത്സരങ്ങൾ ഈ ലോകകപ്പിൽ കഴിഞ്ഞപ്പോൾ എല്ലാ മത്സരങ്ങളിലും ചുരുങ്ങിയത് ഒരു ഗോളെങ്കിലും പിറന്നു. ഗോൾരഹിത സമനിലകൾ ഇല്ലാതെ ഇരുപത് മത്സരങ്ങൾ ലോകകപ്പിൽ നടക്കുന്നത് വർഷങ്ങൾക്ക് ശേഷമാണ്. ശരിക്ക് കണക്കെടുത്താൽ 64 വർഷങ്ങളായി അങ്ങനെയിരു ലോകകപ്പ് നടന്നിട്ട്.

1954ലെ ലോകകപ്പിൽ ആണ് എല്ലാ മത്സരങ്ങളിലും ഒരു ഗോളെങ്കിലും ആദ്യത്തെ ഇരുപത് മത്സരങ്ങളിലും പിറന്നത്. അന്ന് ആദ്യത്തെ 25 മത്സരങ്ങളിലും ഗോളുകൾ പിറന്നിരുന്നു. റഷ്യയിൽ ഇനി ആ റെക്കോർഡ് തടരുമോ എന്നാണ് നോക്കേണ്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement