Picsart 22 08 20 18 17 19 014

ജിജോ ജോസഫും നിസാരിയും കേരളത്തിന്റെ മികച്ച താരങ്ങൾ

കേരള ഫുട്ബോൾ അസോസിയേഷന്റെ കഴിഞ്ഞ സീസണിലെ മികച്ച താരങ്ങളായി ജിജോ ജോസഫിനെയും നിസാരിയെയും തിരഞ്ഞെടുത്തു. കേരള സന്തോഷ് ട്രോഫി ക്യാപ്റ്റൻ ആയിരുന്ന ജിജോ ജോസഫ് കഴിഞ്ഞ സീസണിൽ നടത്തിയ ഗംഭീര പ്രകടനങ്ങൾ കണക്കിൽ എടുത്ത് മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ കിരീട നേട്ടത്തിൽ വലിയ പങ്ക് ജിജോ ജോസഫിന് ഉണ്ടായിരുന്നു.

ഇപ്പോൾ കേരള ബ്ലസ്റ്റേഴ്സ് വനിതാ ടീമിന്റെ താരമായ നിസാരി കെ സംസ്ഥാനത്തെ മികച്ച വനിതാ ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടു. നിസാരി പത്തനംതിട്ട സ്വദേശിയാണ്. കടത്തനാട് രാജയുടെ ഗോൾ കീപ്പർ ആയിരുന്നു മുമ്പ്.

ഗോകുലം കേരള താരം ഷിൽജി ഷാജി മികച്ച യുവ വനിതാ താരമായി. ഷിൽജി ഷാജി ദേശീയ ജൂനിയർ ഫുട്ബോളിൽ കേരളത്തിനായി തിളങ്ങിയിരുന്നു.

Exit mobile version