Site icon Fanport

ആഫ്രിക്കൻ നാഷൺസ് കപ്പ് എന്തായാലും നൈജീരിയൻ കോച്ചിന്റെ പണി പോകും

ആഫ്രിക്കൻ നേഷൻസ് കപ്പ് പകുതിക്ക് നിൽക്കുകയാണെങ്കിലും നൈജീരിയൻ പരിശീലകന്റെ പണി ഉടൻ പോകുമെന്ന് നൈജീരിയൻ ഫുട്ബോൾ അസോസിയേഷൻ സൂചന നൽകി. ഗെർനോട്ട് റോഹറിനെയാണ് നൈജീരിയ പുറത്താക്കാൻ ഒരുങ്ങുന്നത്. ഇപ്പോൾ ആഫ്രിക്കൻ നാഷൺസ് കപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നൈജീരിയ.

എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ മഡഗാസ്കറിനോട് പരാജയപ്പെട്ടതോടെയാണ് റോഹറിനെ പുറത്താക്കാനുള്ള ശ്രമങ്ങൾ ശക്തമായത്. കഴിഞ്ഞ ലോകകപ്പിൽ നൈജീരിയയെ പരിശീലിപ്പിച്ച റോഹർ ആയിരുന്നു. ലോകകപ്പിനു ഒപ്പം ഒരിടവേളയ്ക്ക് ശേഷം ആഫ്രിക്കൻ നാഷൺസ് കപ്പിനും നൈജീരിയക്ക് യോഗ്യത നേടിക്കൊടുത്തതും റോഹറായിരുന്നു. ഒരു വർഷം കൂടെ അദ്ദേഹത്തിന്റെ കരാർ ബാക്കി നിൽക്കെയാണ് പുറത്താക്കാനുള്ള നീക്കം.

Exit mobile version