Picsart 24 06 11 19 02 49 165

നികോളോ ബരെല ഇന്റർ മിലാനിൽ 2029വരെ തുടരും

ഇന്റർ മിലാൻ മിഡ്ഫീൽഡർ നികോളോ ബരെല ക്ലബിൽ ഉടൻ പുതിയ കരാർ ഒപ്പുവെക്കും. അഞ്ചു വർഷത്തെ കരാർ ആണ് ഇറ്റാലിയൻ താരം ഒപ്പുവെക്കുക. ബരേലയുടെ വേതനം വലിയ തോതിൽ വർധിപ്പിക്കാനും ക്ലബ് തീരുമാനിച്ചിട്ടുണ്ട്. 5-6 മില്യണോളം താരത്തിന് ഒരു വർഷം വേതനം ലഭിക്കും. 2025വരെ ബരേലക്ക് ഇന്ററിൽ ഇപ്പോൾ കരാർ ഉണ്ട്. അത് അവസാനിക്കുന്നതിനും മുമ്പ് തന്നെ താരത്തിന്റെ കരാർ പുതുക്കി താരത്തിൽ ഇന്റർ മിലാനിൽ ഉള്ള വിശ്വാസം ക്ലബ് ആരാധകരെ അറിയിക്കുകയാണ്.

2019ൽ കലിയരിയിൽ നിന്നായിരുന്നു ബരേല ഇന്റർ മിലാനിൽ എത്തിയത്. താരം ഇതിനകം 170ൽ അധികം മത്സരങ്ങൾ ഇന്ററിനായി കളിച്ചിട്ടുണ്ട്. ഇന്ററിന്റെ സീരി എ വിജയത്തിലും താരം പ്രധാന പങ്കുവഹിച്ചു. ഇറ്റലിയുടെ യൂറോ കപ്പ് ടീമിലെയും സജീവ സാന്നിദ്ധ്യമായിരുന്നു ബരേല. ബരേലയുടെ കരാർ പുതുക്കിയ ശേഷം ഇന്റർ ലൗട്ടാരോയുടെ കരാറും പുതുക്കും.

Exit mobile version