Site icon Fanport

നെയ്മറിന് മൂന്ന് മത്സരങ്ങളിൽ വിലക്ക്

നെയ്മറിന് തൽക്കാലം ആശ്വസിക്കാം. നെയ്മറിന് വലിയ വിലക്ക് വരുമെന്ന് പ്രതീക്ഷിച്ചു എങ്കിലും മൂന്ന് മത്സരങ്ങളിൽ മാത്രമാണ് വിലക്ക് ലഭിച്ചത്. നെയ്മറിന് പത്ത് മത്സരങ്ങൾ വരെ വിലക്ക് വന്നേക്കും എന്ന് ഫ്രാൻസിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന മാഴ്സെക്ക് എതിരായ മത്സരത്തിൽ നെയ്മർ മാഴ്സെ താരമായ‌ ആൽവാരോയെ കയ്യേറ്റം ചെയ്തതിന് ചുവപ്പ് കാർഡ് വാങ്ങിയിരുന്നു. ഈ ചുവപ്പ് കാർഡിന് ആണ് മൂന്ന് മത്സരങ്ങളിലെ വിലക്ക് ലഭിച്ചിരിക്കുന്നത്.

നെയ്മർ റെഡ് കാർഡിന് ശേഷം തിരികെ ഡ്രസിങ് റൂമിലേക്ക് പോകുമ്പോ റഫറിക്ക് എതിരെയും തിരിഞ്ഞതും ഇത് കൂടാതെ സാമൂഹിക മാധ്യമത്തിൽ മോശം ഭാഷ ഉപയോഗിച്ച് ആൽവാരോയെയും ഒപ്പം റഫറിയിങ്ങിനെയും നെയ്മർ കുറ്റം പറഞ്ഞതും ഒന്നും നടപടിക്കായി പരിഗണിച്ചില്ല. എന്നാൽ ആൽവാരോ തന്നെ വംശീയമായി അധിക്ഷേപിച്ചു എന്ന നെയ്മറിന്റെ ആരോപണം ഇപ്പോഴും അന്വേഷണത്തിലാണ്‌. നെയ്മറിന്റെ വംശീയാധിക്ഷേപ ആരോപണം വ്യാജം ആണെങ്കിൽ താരത്തിനെതിരെ കൂടുതൽ നടപടി ഉണ്ടാകും.

Exit mobile version