Site icon Fanport

നെയ്മർ പി.എസ്.ജി വിടില്ലെന്ന് പാസ്റ്റോറെ

പി.എസ്.ജി വിട്ട് നെയ്മർ ഈ സീസണിൽ റയൽ മാഡ്രിഡിലേക്ക് പോവില്ലെന്ന് ഉറപ്പ് പറഞ്ഞു മുൻ പി.എസ്.ജി താരം പാസ്റ്റോറെ. നെയ്മർ ഫ്രാൻ‌സിൽ തന്നെ തുടർന്ന് പി.എസ്.ജിക്ക് കൂടുതൽ വിജയങ്ങൾ സമ്മാനിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പാസ്റ്റോറെ പറഞ്ഞു. ട്രാൻസഫർ വിൻഡോ തുടങ്ങിയത് മുതൽ നെയ്മർ റയൽ മാഡ്രിഡിലേക്ക് കൂടുമാറുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

തന്റെ ആദ്യ സീസണിൽ തന്നെ നെയ്മർ മൂന്ന് കിരീടങ്ങൾ പി.എസ്.ജിയുടെ കൂടെ നേടിയിരുന്നു. പക്ഷെ പി.എസ്.ജിയുടെ കൂടെ സീസണിന്റെ അവസാനത്തിൽ രണ്ടു മാസങ്ങൾ കളിയ്ക്കാൻ നെയ്മറിന് സാധിച്ചിരുന്നില്ല. എന്നിരുന്നാലും തന്റെ ആദ്യ സീസണിൽ തന്നെ നെയ്മർ 20 ലീഗ് മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾനേടിയിരുന്നു. കഴിഞ്ഞ സീസണിൽ പി.എസ്.ജി വിട്ട പാസ്റ്റോറെ ഇപ്പോൾ റോമയിലാണ്. കഴിഞ്ഞ ദിവസം ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ റോമാ ബാഴ്‌സലോണയെ 4-2ന് തോൽപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version