Site icon Fanport

നെയ്മർ റയലിൽ പോകാൻ സാധ്യതയില്ല എന്ന് നെയ്മറിന്റെ പിതാവ്

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ റയൽ മാഡ്രിഡിൽ പോകാൻ സാധ്യത ഇല്ല എന്ന് നെയ്മറിന്റെ പിതാവ്. സിദാൻ റയൽ മാഡ്രിഡിൽ എത്തിയതോടെ നെയ്മർ റയൽ മാഡ്രിഡിലേക് പോകുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്ന് നെയ്മറിന്റെ പിതാവ് പറഞ്ഞു. നെയ്മർ തന്റെ ജീവിതത്തിൽ രണ്ട് ക്ലബുകളിലേക്കേ മാറിയിട്ടുള്ളൂ. പക്ഷെ എന്നിട്ടും എല്ലാ ദിവസവും നെയ്മറിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പരക്കുകയാണെന്ന് പിതാവ് പറഞ്ഞു.

നെയ്മറിന്റെ പി എസ് ജിയിലെ രണ്ടാം വർഷം മാത്രമാണിത്. ഇനി മൂന്ന് വർഷം കൂടെ ഇവിടെയുണ്ട്. അതു കഴിഞ്ഞു പി എസ് ജിയുമായി കരാർ പുതുക്കാനാണ് സാധ്യത എന്നും അദ്ദേഹം പറഞ്ഞു. നെയ്മർ പാരീസിൽ സന്തോഷവാനാണെന്നും നെയ്മറിന്റെ പിതാവ് പറഞ്ഞു. ഇപ്പോൾ പരിക്ക് കാരണം വിശ്രമത്തിലാണ് നെയ്മർ. പിതാവ് നെയ്മറിന്റെ ക്ലബ് മാറ്റം നിഷേധിച്ചു എങ്കിലും നെയ്മർ നേരത്തെ ഭാവിയെ കുറിച്ച് ഒന്നും പറയാൻ ആവില്ല എന്ന് അഭിപ്രായപ്പെട്ടിരുന്നു.

Exit mobile version