Site icon Fanport

നെയ്മറിന് പിന്തുണയുമായി ബ്രസീൽ ഗവൺമെന്റ്

പി എസ് ജി മാഴ്സെ മത്സരത്തിനിടയിൽ വംശീയാധിക്ഷേപം നേരിട്ടെന്ന നെയ്മറിന്റെ പരാതിക്ക് പിന്തുണയുമായി ബ്രസീലിയൻ ഗവണ്മെന്റ്. ബ്രസീലിലെ മനുഷ്യാവകാശ വകുപ്പാണ് നെയ്മറിന് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തത്. വംശീയതയുടെ പുതിയ ഉദാഹരണമാണ് ഈ സംഭവം എന്നും ഇതിനെ അപലപിക്കുന്നു എന്നും ബ്രസീൽ അറിയിച്ചു. നെയ്മറിനൊപ്പം രാജ്യം ഉണ്ടെന്നും ഔദ്യോഗിക പ്രസ്ഥാവനയിൽ പറഞ്ഞു.

പി എസ് ജിയും മാഴ്സെയും തമ്മിലുള്ള പോരാട്ടത്തിനിടയിൽ മാഴ്സെ താരം ആൽവാരോ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നാണ് നെയ്മർ പരാതി പറഞ്ഞത്. ഈ പരാതിയിൽ ഫ്രഞ്ച് ലീഗ് വിശദമായ അന്വേഷണം നടത്തുകയാണ്. അന്വേഷണം തെളിഞ്ഞാൽ ആൽവാരോയ്ക്ക് എതിരെയും പരതി വ്യാജമാണെങ്കിൽ നെയ്മറിനെതിരെയും കടുത്ത നടപടി ഉണ്ടാകും.

Exit mobile version