Site icon Fanport

നെയ്മറിന്റെ മോഹം നടക്കില്ല, പി എസ് ജിക്കായി തന്നെ കളിക്കണം!!

അങ്ങനെ നീണ്ട അഭ്യൂഹ പരമ്പരകൾക്ക് വിരാമം. നെയ്മറിന്റെ ബാഴ്സലോണയിലേക്കുള്ള തിരിച്ചു പോക്ക് നടക്കില്ല എന്ന് വ്യക്തമായി. താരത്തിനു വേണ്ടി ഉള്ള ചർച്ചകൾ എവിടെയും എത്താത്തതിനാൽ ബാഴ്സലോണ നെയ്മറിനായുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചു. ഇനി അടുത്ത വർഷം വരെ എന്തായാലും നെയ്മർ പി എസ് ജിക്കു വേണ്ടി കളിക്കേണ്ടി വരും.

നെയ്മറിനു വേണ്ടി വൻ തുക പി എസ് ജി ആവശ്യപ്പെട്ടതാണ് ട്രാൻസ്ഫർ നടക്കാതിരിക്കാനുള്ള കാരണം. 220മില്യണോളം കാശായി വേണം എന്നതായിരുന്നു പി എസ് ജിയുടെ ഡിമാൻഡ്. അല്ലായെങ്കിൽ റാകിറ്റിച് ഡെംബലെ പോലുള്ള താരങ്ങളെയും പി എസ് ജി ആവശ്യപ്പെട്ടു. എന്നാൽ പി എസ് ജിയിലേക്ക് പോകാൻ റാകിറ്റിചോ ഡെംബലയോ തയ്യാരായിരുന്നില്ല. ഇതും ബാഴ്സലോണക്ക് തിരിച്ചടി ആയി. ഇതുവരെ ഈ സീസണിൽ പി എസ് ജിക്ക് ആയി കളിക്കാതിരുന്ന നെയ്മർ ഇനിയുള്ള മത്സരങ്ങളിൽ കളിക്കും.

നെയ്മറിന് ആരാധകരിൽ നിന്ന് വലിയ എതിർപ്പ് തന്നെ നേരിടേണ്ടി വന്നേക്കും. ഇതിനകം തന്നെ നെയ്മറിനെതിരായ ബാന്നറുകൾ പി എസ് ജി ആരാധകർ ഉയർത്തിയിരുന്നു. താരം ക്ലബ് വിടാൻ ശ്രമിച്ചത് പി എസ് ജി ആരാധകരെ ആകെ നിരാശയിലാക്കിയിരുന്നു.

Exit mobile version