നെയ്മർ മികച്ച ഫോമിലെത്തിയെന്ന് ടിറ്റെ

നെയ്മർ തന്റെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയെന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ. മെക്സിക്കോക്ക് മുന്നോടിയായുള്ള മത്സരത്തിന് മുൻപാണ് നെയ്മർ പരിക്കിന് ശേഷം മികച്ച ഫോമിലെത്തിയതെന്ന് ടിറ്റെ പറഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തിൽ കോസ്റ്ററിക ക്കെതിരെ നെയ്മറും ഗോളും നേടിയിരുന്നു.

സെർബിയക്കെതിരെ നെയ്മർ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും ആക്രമണത്തിലും പ്രതിരോധത്തിലും നെയ്മർ ഒരേ പോലെ പങ്കെടുത്തെന്നും ടിറ്റെ പറഞ്ഞു. ടിറ്റെക്ക് പുറമെ പത്ര സമ്മേളനത്തിന് ഉണ്ടായിരുന്ന ഫിറ്റ്നസ് കോച്ച് ഫാബിയോ മഹ്‌സെറെഡിജിയാനും നെയ്മറിന്റെ പ്രകടനത്തെ പ്രശംസിച്ചിരുന്നു.  നെയ്മറിന് പൂർണമായും ആരോഗ്യം കൈവരിക്കാൻ 5-6മത്സരങ്ങൾ എടുക്കുമെങ്കിലും ഇപ്പോഴത്തെ നിലവാരത്തിൽ തന്നെ നെയ്മർ തന്റെ ടീമിലെ മറ്റുള്ളവരെക്കാൾ മികച്ചവരാണെന്നും ഫിറ്റ്നസ് കോച്ച് പറഞ്ഞു.

പി.എസ്.ജിക്ക് വേണ്ടി കളിക്കുമ്പോഴാണ് കഴിഞ്ഞ ഫെബ്രുവരിയിൽ കാലിന് പരിക്കേറ്റ നെയ്മർ കളത്തിനു പുറത്തായത്.  മൂന്ന് മാസത്തോളം പുറത്തിരുന്ന താരം ലോകകപ്പ് തുടങ്ങുന്നതിനു തൊട്ടു മുൻപാണ് പരിക്കുമാറി കളത്തിൽ തിരിച്ചെത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version