സസ്പെൻഷൻ ഭീഷണിയിൽ നെയ്മർ, വീണ്ടും ജർമ്മനിക്കെതിരെ പുറത്തിരിക്കേണ്ടി വരുമോ?

- Advertisement -

സെർബിയക്കെതിരായ മത്സരത്തിൽ ബ്രസീലിന് ഒരുപാട് കാര്യങ്ങൾ മറികടക്കേണ്ടതുണ്ട്. വിജയിച്ച് നോക്കൗട്ട് റൗണ്ടിൽ കടക്കണം എന്നത് ഒന്ന് ഒപ്പം സസ്പെൻഷൻ ഭീഷണിയിൽ നിൽക്കുന്ന നെയ്മർ അടക്കമുള്ള താരങ്ങൾ മഞ്ഞക്കാർഡ് വാങ്ങില്ല എന്ന് ഉറപ്പിക്കുകയും വേണം. ഒരു മഞ്ഞക്കാർഡ് ഇപ്പോൾ ഉള്ള നെയ്മർ, കസമേറൊ, കൗട്ടീനോ എന്നിവർക്കാണ് ഇപ്പോൾ സസ്പെൻഷൻ ഭീഷണി ഉള്ളത്. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം മുതൽ സെമി ഫൈനൽ വരെ രണ്ട് മഞ്ഞക്കാർഡ് വാങ്ങിയാൽ ഒരു മത്സരത്തിൽ സസ്പെൻഷൻ ലഭിക്കും.

നെയ്മറും കസമേറൊയും കോസ്റ്ററികയ്ക്ക് എതിരെയാണ് മഞ്ഞക്കാർഡ് വാങ്ങിയത്. സ്വിറ്റ്സർലാന്റിനെതിരെ ആയിരുന്നു കൗട്ടീനോയുടെ മഞ്ഞ. ഇനി സെർബിയക്കെതിരെ ആണ് ബ്രസീൽ കളിക്കേണ്ടത്. ഫിസിക്കലി കടുത്ത പോരാട്ടമാകും സെർബിയ ബ്രസീലിന് നൽകുക. അതുകൊണ്ട് തന്നെ മഞ്ഞയിൽ നിന്ന് രക്ഷപ്പെടുക നെയ്മറിനെ പോലെയുള്ള താരങ്ങൾക്ക് എളുപ്പമാകില്ല. പ്രീക്വാർട്ടറിൽ ജർമ്മനി ആകും ബ്രസീലിന് എതിരാളികളാകാൻ സാധ്യത കൂടുതൽ. കഴിഞ്ഞ ലോകകപ്പിലും ജർമ്മനി ബ്രസീൽ പോരാട്ടം നെയ്മറിന് നഷ്ടമായിരുന്നു. അന്ന് പരിക്കായിരുന്നു വില്ലനായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement