Site icon Fanport

കൊറോണ ഭീതി തുടരുന്നതിനാൽ നെയ്മർ ബ്രസീലിലേക്ക് തിരിച്ചു

ഫ്രാൻസിലെ കൊറൊണ ഭീതി തുടരുന്ന സാഹചര്യത്തിൽ പി എസ് ജി താരങ്ങളായ നെയ്മറും തിയാഗോ സിൽവയും ബ്രസീലിലേക്ക് തിരിച്ചു. ഫ്രാൻസിൽ ഇതിനകം മുന്നൂറിൽ അധികം പേർ കൊറോണ കാരണം മരിച്ചിട്ടുണ്ട്. അവിടെ ഫുട്ബോൾ മത്സരങ്ങൾ ഉൾപ്പെടെ എല്ലാ പൊതുപരിപാടികളും നിർത്തി വെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നെയ്മറും സിൽവയും ബ്രസീലിലേക്ക് പോകാൻ തീരുമാനിച്ചത്.

ഇരുവരും ഇനി ഫ്രാൻസിലെ സ്ഥിതിഗതികൾ നേരെയാകുന്നത് വരെ ബ്രസീലിൽ തുടരും. ബ്രസീലിൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് നെയ്മർ സ്വന്തം രാജ്യത്തേക്ക് പോയത്. ഫ്രാൻസിൽ ഉള്ള മറ്റു പ്രൊഫഷണൽ താരങ്ങൾ എല്ലാം ഇപ്പോൾ സെൽഫ് ക്വാരന്റീനിലാണ്.

Exit mobile version