നെയ്മറില്ല, ഫിഫ ബെസ്റ്റ് അവാർഡിനായുള്ള സാധ്യതാ ലിസ്റ്റ് പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫ ബെസ്റ്റ് മികച്ച പുരുഷ ഫുട്ബോളർക്കുള്ള പുരസ്കാരത്തിനായി നോമിനേറ്റ് ചെയ്ത 10 പേരിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് ഇടമില്ല. ലോകകപ്പിലും കഴിഞ്ഞ സീസണിൽ ക്ലബിനായും മികച്ചു നിന്ന 10 പേരുടെ ലിസ്റ്റാണ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പിൽ ഗോൾഡൻ ബോളിന് അർഹനായ ലൂക മോഡ്രിച്, ലോക ചാമ്പ്യനും ചാമ്പ്യൻസ് ലീഗ് ജേതാവുമായ രാഫേൽ വരാനെ, സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണല്‍ മെസ്സി, മൊ സലാ തുടങ്ങിയവർ ഒക്കെ ഈ 10 അംഗ ലിസ്റ്റിൽ ഉണ്ട്.

നോമിനീസ്:

മെസ്സി (ബാഴ്സലോണ/അർജന്റീന)
റൊണാൾഡോ (യുവന്റസ്/പോർച്ചുഗൽ)
സലാ (ലിവർപൂൾ/ഈജിപ്ത്)
മോഡ്രിച് (റയൽ മാഡ്രിഡ്/ക്രൊയേഷ്യ)
വരാനെ (റയൽ മാഡ്രിഡ്/ഫ്രാൻസ്)
കെവിൻ ഡിബ്ര്യുയിൻ (മാഞ്ചസ്റ്റർ സിറ്റി/ബെൽജിയം)
ഗ്രീസ്മെൻ (അത്ലറ്റിക്കോ മാഡ്രിഡ്/ഫ്രാൻസ്)
ഹസാർഡ് (ചെൽസി/ബെൽജിയം)
കെയിൻ (ടോട്ടൻഹാം/ഇംഗ്ലണ്ട്)
എമ്പപ്പെ (പി എസ് ജി/ഫ്രാൻസ്)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial