Site icon Fanport

“താൻ ‘ക്രൈ ബേബി’ അല്ല, ഫുട്ബോൾ കളിക്കുക എന്നത് മാത്രമാണ് തന്റെ ആഗ്രഹം”

വിമർശനങ്ങൾക്ക് മറുപടിയുമായി നെയ്മർ. കഴിഞ്ഞ ദിവസം വീണ്ടും പരിക്കേറ്റ് ദീർഘകാലം പുറത്തിരിക്കേണ്ട അവസ്ഥയിൽ ആയ നെയ്മർ തന്റെ സങ്കവും രോഷവും ഇൻസ്റ്റാഗ്രാമിലാണ് പങ്കുവെച്ചത്. താൻ ക്രൈ ബേബി ആണെന്നും അഭിനയിക്കുക ആണെന്നും താരങ്ങളും പരിശീലകരും കമന്റേന്റർമാരും പറയുമ്പോൾ സങ്കടം ഉണ്ടെന്നും. തനിക്ക് ഫുട്ബോൾ കളിച്ച് സന്തോഷവാനായി ഇരിക്കാൻ മാത്രമാണ് ആഗ്രഹം എന്നും നെയ്മർ പറയുന്നു.

തന്റെ ശൈലി ആണോ അതോ താൻ ഗ്രൗണ്ടിൽ മോശമായി എന്തെങ്കികും ചെയ്യുന്നത് കൊണ്ടാണോ ഇങ്ങനെ ഫൗളുകൾ നേരിടേണ്ടി വരുന്നത് എന്ന് നെയ്മർ ചോദിക്കുന്നു. നിരന്തരമായി മോശം ടാക്കിളുകൾ നേരിടേണ്ടി വരുന്ന നെയ്മർ ഇടക്കിടെ പരിക്കേറ്റ് പുറത്ത് പോകുന്നത് പതിവാണ്. താൻ ഇപ്പോൾ അനുഭവിക്കുന്ന സങ്കടവും വേദനയും വളരെ വലുതാണെന്നും നെയ്മർ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു‌. ഒരു മാസത്തോളം പുറത്ത് ഇരിക്കേണ്ടി വരുന്ന നെയ്മറിന് ബാഴ്സലോണക്ക് എതിരായ രണ്ടു മത്സരങ്ങൾ കൂടെ നഷ്ടമാകും.

Exit mobile version