Site icon Fanport

അനുഭവങ്ങളിൽ നിന്ന് പഠിച്ച് നെയ്മർ മികച്ച വ്യക്തിയായി മാറണം എന്ന് കവാനി

നെയ്മർ പി എസ് ജിയിൽ തുടരണമെന്ന ആവശ്യവുമായി മറ്റൊരു പി എസ് ജി താരം കൂടെ രംഗത്ത്. നെയ്മർ പി എസ് ജി വിടരുത് എന്ന് സഹതാരം കവാനി ആണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം എമ്പപ്പെയും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. നെയ്മറിന് പി എസ് ജിക്കായി ഇനിയും ഒരുപാട് സംഭാവന ചെയ്യാൻ കഴിയും എന്നാണ് കവാനി പറഞ്ഞത്.

എത്ര കാലം ഇവിടെ ഉണ്ടോ അതിന്റെ അവസാന നിമിഷം വരെ നെയ്മറിന് പി എസ് ജിയെ മെച്ചപ്പെട്ട ടീമാക്കി മാറ്റാൻ ആകുമെന്നും കവാനി അഭിപ്രായപ്പെട്ടു. നെയ്മറിന് കിട്ടിയ തിരിച്ചടികളും അനുഭവങ്ങളും നെയ്മറിനെ മികച്ച വ്യക്തിയാക്കി മാറ്റണം. അതാണ് തന്റെ ആഗ്രഹം. കവാനി പറഞ്ഞു. എന്നാൽ ഇപ്പോഴും ക്ലബിൽ തുടരാനുള്ള ആഗ്രഹം നെയ്മർ പ്രകടിപ്പിച്ചിട്ടില്ല. ബാഴ്സലോണക്ക് എത്താനുള്ള ശ്രമങ്ങൾ തുടരുകയാണ് നെയ്മർ.

Exit mobile version