Picsart 22 11 28 01 39 04 665

നെയ്മറിന് പകരം ഫ്രെഡ് കളിക്കും, ബ്രസീൽ ആദ്യ ഇലവനിൽ അപ്രതീക്ഷിത മാറ്റം

ഇന്ന് സ്വിറ്റ്സർലാന്റിനെ ബ്രസീൽ നേരിടുമ്പോൾ ബ്രസീൽ ഇലവനിൽ രണ്ട് മാറ്റങ്ങൾ ഉണ്ടാകും. സെർബിയക്ക് എതിരെ ഇറങ്ങിയ നെയ്മറും ഡാനിലോയും പരിക്ക് കാരണം ഇന്ന് ഉണ്ടാകില്ല. പകരം ഫ്രെഡും മിലിറ്റാവോയും ആകും ആദ്യ ഇലവനിൽ എത്തുക. ബ്രസീൽ മാധ്യമങ്ങൾ ഈ വാർത്ത ശരി വെക്കുന്നു.

നെയ്മറിന്റെ അഭാവം നികത്താൻ ഒരു അറ്റാക്കിംഗ് താരത്തെ ടിറ്റെ ഇറക്കും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ടിറ്റെ ഫ്രെഡിനെ ഇറക്കി മധ്യനിരയിൽ ബാലൻസ് കൊണ്ട് വരാൻ ആകും ശ്രമിക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ഫ്രെഡും കസമെറോയും ഒപ്പം പക്വേറ്റയും മധ്യനിരയിൽ ഇറങ്ങും.

മിലിറ്റവോ ഡാനിലോക്ക് പകരം റൈറ്റ് ബാക്കായും ഇറങ്ങും. ബാക്കി പൊസിഷനിൽ ഉള്ളവർക്ക് മാറ്റം ഉണ്ടാകില്ല. സ്വിറ്റ്സർലാന്റിനെ ഈ ടീമിന് തോൽപ്പിക്കാൻ ആകും എന്ന് ടിറ്റെ വിശ്വസിക്കുന്നു.

Exit mobile version