Site icon Fanport

നെയ്മറിന് ബാഴ്സലോണയിൽ വരണമെങ്കിൽ ശമ്പളം കുറയ്ക്കേണ്ടി വരും

നെയ്മറിന് ബാഴ്സലോണയിൽ വരണമെങ്കിൽ വലിയ രീതിയിൽ താരത്തിന്റെ ശമ്പളം കുറയ്ക്കേണ്ടി വരും. ഇപ്പോൾ പി എസ് ജിയിൽ 36 മില്യണോളമാണ് നെയ്മറിന്റെ ഒരു വർഷത്തെ ശമ്പളം. ബാഴ്സലോണയിൽ എത്തണം എങ്കിൽ അത് വലിയ രീതിയിൽ തന്നെ കുറയ്ക്കേണ്ടി വരും. ഇപ്പോൾ കൊറോണ കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ബാഴ്സലോണ ഉള്ളത്‌.

അതുകൊണ്ട് തന്നെ വലിയ ട്രാൻസ്ഫറുകൾ നടത്താൻ തന്നെ കഴിയാത്ത അവസ്ഥയാണ് ക്ലബിന്. അഥവാ നെയ്മറിനെ വാങ്ങുകയാണെങ്കിൽ കൂടെ ഇത്ര ശമ്പളം നൽകാൻ ബാഴ്സലോണക്ക് ആയേക്കില്ല. കഴിഞ്ഞ സീസണിൽ നെയ്മർ ബാഴ്സലോണക്ക് വേണ്ടി വേതനം കുറയ്ക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഇത്തവണയും നെയ്മർ അത്തരമൊരു കാര്യത്തിന് തയ്യാറാകേണ്ടി വരും.

Exit mobile version