Site icon Fanport

“അടുത്ത ലാ ലീഗ സീസൺ സെപ്റ്റംബർ 12ന് ആരംഭിക്കും”

അടുത്ത ലാ ലീഗ സീസൺ സെപ്റ്റംബർ 12ന് ആരംഭിക്കുമെന്ന് ലാ ലീഗ പ്രസിഡന്റ് ഹാവിയർ തെബാസ്. കൊറോണ വൈറസ് അക്രമണം അതിശക്തമായിരുന്ന യൂറോപ്പിലെ രാജ്യങ്ങളിൽ ഒന്നായിരുന്നു സ്പെയിൻ. ഇതേ തുടർന്ന് സ്പെയിനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.

ഇതേ തുടർന്ന് സ്പെയിനിൽ ഫുട്ബോൾ സസ്പെൻഡ് ചെയ്തിരിക്കുകയായിരുന്നു. ജൂൺ 11ന് ലാ ലീഗ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പിന്നാലെയാണ് സെപ്റ്റംബർ 12നു അടുത്ത സീസൺ തുടങ്ങനാണ് പ്ലാൻ എന്ന് ലാ ലീഗ പ്രസിഡന്റ് പറയുന്നത്. ലാ ലീഗ ഇനി അടച്ചിട്ട സ്റ്റേഡിയത്തിലാലും നടക്കുക എന്നും തെബാസ് സൂചിപ്പിച്ചു. വീട്ടിലിരുന്ന് ലാ ലീഗ കാണുന്ന ആരാധകർക്ക് വിർച്വൽ ആരാധകരും ആരവവും തിരഞ്ഞെടുക്കാൻ ഉള്ള ഓപ്ഷനും നൽകുമെന്നും തെബാസ് കൂട്ടിച്ചേർത്തു.

Exit mobile version