2022 മുതൽ ഐ.പി.എല്ലിൽ രണ്ട് പുതിയ ടീമുകൾ

2022 മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ 2 പുതിയ ടീമുകളെ കൂടെ ഉൾപെടുത്താൻ ബി.സി.സി.ഐ തീരുമാനം. ബി.സി.സി.ഐയുടെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിലാണ് പുതിയ 2 ടീമുകളെ ഉൾപ്പെടുത്തുന്നതിന് അംഗീകാരം നൽകിയത്. ബി.സി.സി.ഐ സെക്രട്ടറി അരുൺ ധുമാൽ ആണ് പുതിയ 2 ടീമുകളെ ഉൾപ്പെടുത്തുന്ന വിവരം അറിയിച്ചത്.

എന്നാൽ ഐ.പി.എൽ ഗവേർണിംഗ് കൗൺസിളിൽ ചർച്ച നടത്തിയതിന് ശേഷമാവും ടീമുകളെ എങ്ങനെ ഉൾപ്പെടുത്തുന്നു എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. നിലവിൽ 8 ടീമുകൾ ഉള്ള ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതോടെ 10 ടീമുകൾ ഉണ്ടാവും. 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്ന കാര്യത്തിലും ഇന്ത്യയും നടക്കുന്ന ഐ.സി.സി ലോകകപ്പുകൾക്ക് ടാക്സ് ഒഴിവാക്കികൊടുക്കുന്ന കാര്യത്തിലും ബി.സി.സി.ഐ ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല.

Exit mobile version