Site icon Fanport

നെറ്റോയെ വിൽക്കാൻ ഒരുങ്ങി ബാഴ്സലോണ

ബാഴ്സലോണയുടെ രണ്ടാം ഗോൾ കീപ്പർ ആയ നെറ്റോയെ വിൽക്കാൻ ക്ലബ് ശ്രമിക്കുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടെർ സ്റ്റേഗന്റെ അഭാവത്തിൽ കുറച്ച് മത്സരങ്ങൾ വല കാത്തു എങ്കിലും അത്ര നല്ല പ്രകടനമല്ല നെറ്റോ ബാഴ്സയിൽ നടത്തിയത്. നെറ്റോ ആണെങ്കിൽ അവസരങ്ങൾ കുറവായത് കൊണ്ട് ക്ലബ് വിടാൻ ആഗ്രഹിക്കുന്നുമുണ്ട്. വലൻസിയയിൽ നിന്ന് വന്ന നെറ്റോ വലൻസിയയിലേക്ക് തന്നെ തിരിച്ചു പോകാൻ ആണ് സാധ്യത.

നെറ്റോയെ വിറ്റ് പകരം ബാഴ്സലോണയുടെ തന്നെ യുവ താരമായ ഇനാകി പെനയെ വിശ്വാസത്തിൽ എടുക്കാൻ ആണ് ബാഴ്സലോണ ആലോചിക്കുന്നത്. മികച്ച ഗോൾ കീപ്പറാകും എന്ന് പ്രവചിക്കപ്പെടുന്ന പെന ബാഴ്സക്കായി ഇതിനകം തന്നെ വല കാത്തിട്ടുണ്ട്. ബാഴ്സലോണയിൽ ഒന്നാം നമ്പർ ആണ് പെന ലക്ഷ്യമിടുന്നത്‌.

Exit mobile version