നേപ്പാളിനെതിരെ ഇന്ത്യക്ക് കൂറ്റൻ വിജയം

Img 20220731 215033

സാഫ് അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വൻ വിജയം. ഇന്ന് ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ നേപ്പാളിനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് വിജയിച്ചത്. ടൈസണും പാർഥിബും ഇന്ത്യക്കായി ഇന്ന് ഇരട്ട ഗോളുകൾ നേടി. ഇന്ന് ആദ്യ ഗോൾ വരാൻ 32 മിനുട്ട് ആയെങ്കിലും പിന്നീട് ഇന്ത്യയുടെ ഗോളടി പൂരമായിരുന്നു.

32ആം മിനുട്ടിലും 66ആം മിനുട്ടിലും ആയിരുന്നു ടൈസന്റെ ഗോളുകൾ. പാർഥിബ് 50, 52 മിനുട്ടുകളിലും ഗോൾ നേടി. ഹിമാൻഷു, തങ്കദർ, ഗുർകിരത്, ശുഭോ എന്നിവരായിരുന്നു മറ്റു സ്കോറേഴ്സ്. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യക്ക് ആറ് പോയിന്റ് ആണ് ഉള്ളത്. നേരത്തെ ഇന്ത്യ ശ്രീലങ്കയോട് വിജയിച്ചിരുന്നു എങ്കിലും ബംഗ്ലാദേശിനോട് തോറ്റിരുന്നു. ഇനി ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തിൽ മാൽഡീവ്സിനെ നേരിടും.