Site icon Fanport

“കായിക രംഗത്തേക്ക് വരരുത്, സന്തോഷത്തോടെ മരിക്കാൻ അതാണ് നല്ലത്”

ഇന്നലെ നിർഭാഗ്യത്തിനാൽ ലോകകപ്പ് കിരീടം നഷ്ടപ്പെട്ട ന്യൂസിലാൻഡിന്റെ നിരാശ പങ്കുവെച്ച് ജിമ്മി നീഷാം. ഈ പരാജയം വളരെ വേദനിപ്പിക്കുന്നതാണെന്ന് നീഷാം പറഞ്ഞു. ഇനി ഒരു 2 ദശകങ്ങൾ കഴിഞ്ഞാൽ വരെ ഈ ഫൈനലിലെ അവസാന അര മണിക്കൂർ മറക്കാൻ തനിക്ക് കഴിയുമോ എന്ന് സംശയമാണ്. ന്യൂസിലൻഡ് താരം പറഞ്ഞു‌.

ഇന്നലെ മത്സരം ടൈ ആയതിനെ തുടർന്ന് സൂപ്പർ ഓവർ വെച്ചപ്പോൾ അതിലും ടൈ ആവുകയായിരുന്നു. തുടർന്ന് കൂടുതൽ ബൗണ്ടറി അടിച്ചതിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. ഇംഗ്ലണ്ട് ഈ വിജയം അർഹിക്കുന്നു എന്ന് നീഷാം പറഞ്ഞു. പിന്തുണച്ച ആരാധകർക്ക് നന്ദി പറഞ്ഞ നീഷാം കിരീടം നേടിത്തരാൻ കഴിയാത്തതിന് മാപ്പപേക്ഷിച്ചു.

വളർന്നു വരുന്ന കുട്ടികൾ കായിക രംഗത്തേക്ക് വരരുത് എന്നും വല്ല ബേകിങ് പോലുള്ള മേഖലകളും തിരഞ്ഞെടുക്കണം എന്ന് നിരാശ പങ്കുവെച്ച് കൊണ്ട് നീഷാം പറഞ്ഞു. അങ്ങനെ ആണെങ്കിൽ സന്തോഷത്തോടെ മരിക്കാമെന്നും നീഷാം കൂട്ടിച്ചേർത്തു.

Exit mobile version