Site icon Fanport

ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കേരളത്തിൽ നടക്കും

വരാനിരിക്കുന്ന സീനിയർ വനിതാ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ (എൻഎഫ്സി) വേദിയായി കേരളത്തെ എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചു. 2021 നവംബർ 25 മുതൽ ഡിസംബർ 9 വരെ മൂന്ന് നഗരങ്ങളിൽ അഞ്ച് സ്റ്റേഡിയങ്ങളിലായാകും സീനിയർ വനിതാ ദേശീയ ചാമ്പ്യൻഷിപ്പ് നടക്കുക എന്നും എ ഐ എഫ് എഫ് അറിയിച്ചു. ഇന്ത്യൻ ഫുട്ബോളിന്റെ വികസനത്തിന് അഭൂതപൂർവമായ പിന്തുണ നൽകുന്നതിന് കേരള സംസ്ഥാന സർക്കാരിനെയും കമ്മിറ്റി അഭിനന്ദിച്ചു.

മാതൃകാപരമായ പിന്തുണ നൽകുന്ന ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പിന്തുണയെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു, മണിപ്പൂർ ആണ് അവസാനം വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടത്തിയപ്പോൾ കിരീടം നേടിയത്.

Exit mobile version